ഹരിയാന തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ് രംഗത്ത്. തങ്ങളിൽ നിന്ന് വിജയം തട്ടിപ്പറിച്ചുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ അട്ടിമറി നടന്നതായി വിവിധ ഇടങ്ങളിൽ നിന്ന് പാർട്ടിക്ക് ഗൗരവകരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിൻ കൂടുതലും കൗണ്ടിങ് നടപടിയെ കുറിച്ചും ഇവിഎം മെഷീനെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞത് മൂന്ന് ജില്ലകളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉടൻ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. ഹരിയാനയിലെ ഫലം അംഗീകരിക്കാൻ സാധിക്കില്ല.
അവിടെ പോരാട്ടം അവസാനിച്ചിട്ടില്ല. അത് ഇനിയും തുടരും. ജയറാം പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന അട്ടിമറിയെ കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും പവന്‍ ഖേഡയും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.