ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാജ്യവ്യാപക ഹര്‍ത്താല്‍. വിവിധ കര്‍ഷക സംഘടനകളാണ് ഈ മാസം എട്ടിന് രാജ്യവ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണു ഹര്‍ത്താല്‍. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.
കര്‍ഷക നിയമങ്ങളില്‍ കേന്ദ്രം മുന്നോട്ടു വക്കുന്ന ഭേദഗതികള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് സംഘടനകളുടെ തീരുമാനം. നിയമം പിന്‍വലിക്കുംവരെ സമരം തുടരാനാണ് തീരുമാനമെന്ന് സംഘടനകള്‍ പറയുന്നു.
അതേസമയം ദേശീയപാതകള്‍ ഉപരോധിച്ചുള്ള സമരം 9ാം ദിവസത്തിലേക്ക് കടന്നതോടെ ഡല്‍ഹിയില്‍ ഭക്ഷ്യക്ഷാമം തുടങ്ങി.