X
    Categories: CultureMoreNewsViews

ഹര്‍ത്താലില്‍ അക്രമം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ഡി.ജി.പി

തിരുവനന്തപുരം: ശബരിമല കര്‍മസമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ ഏതെങ്കിലും വിധത്തിലുള്ള അക്രമം നടത്തുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് എക്കൗണ്ടുകളില്‍ നിന്നോ സ്വത്ത് വകകളില്‍ നിന്നോ നഷ്ടം ഈടാക്കുമെന്നും ഡി.ജി.പി പറഞ്ഞു.

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും വാഹനഗതാഗതം തടസപ്പെടാതിരിക്കാനും നടപടി സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യും.

സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ഇ.ബി, മറ്റ് ഓഫീസുകള്‍ എന്നിവക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം. ഹര്‍ത്താലിനെതിരായ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും ഡി.ജി.പി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: