X

ഹര്‍ത്താല്‍: വ്യാജപ്രചരണത്തില്‍ അങ്കലാപ്പിലായി ജനം; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഹര്‍ത്താലെന്ന വ്യാജപ്രചരണത്തില്‍ അങ്കലാപ്പിലായി ജനം. ഹര്‍ത്താലുണ്ടോ ഇല്ലയോ എന്ന ആശങ്കയിലാണ് പൊതുജനം. എന്നാല്‍ പുറത്തിറങ്ങിയവരെയാകട്ടെ പലയിടങ്ങളിലായി തടയുന്നുമുണ്ട്.

ഒരു കൂട്ടം ആളുകള്‍ രാവിലെ തന്നെ ദേശീയപാതകളിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെടുത്തി. വടക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും കടകള്‍ അടപ്പിച്ചു. ബസ്സുകള്‍ പൂര്‍ണ്ണമായും സര്‍വ്വീസുകള്‍ നടത്തുന്നില്ല. ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പൂര്‍ണ്ണമായും ഹര്‍ത്താല്‍ പ്രതീതിയാണ്. കാസര്‍കോഡ് വിദ്യാനഗര്‍ അണങ്കൂറിലും മലപ്പുറത്തും വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിലും ബസ്സുകള്‍ തടഞ്ഞു.

കോഴിക്കോട് താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലും, ബേപ്പൂര്‍-വടകര എന്നിവിടങ്ങളിലും ബസ്സുകള്‍ തടഞ്ഞു. മൂവാറ്റുപുഴയിലും കണ്ണൂരിലും തിരൂരും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. അതേസമയം, വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരേയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

chandrika: