[button color=”” size=”” type=”square” target=”” link=””]ചേര്‍ത്തലയില്‍ സി പി എം പ്രകടനം അക്രമാസക്തമായി
ബി എം എസ് ഓഫീസ് അടിച്ചു തകര്‍ത്തു[/button]
ചേര്‍ത്തല : ഡല്‍ഹിയിലെ എ കെ ജി ഭവനില്‍ അതിക്രമിച്ചുകയറി സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ ചേര്‍ത്തലയില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രകടനം നടത്തുന്നതിനിടയില്‍ ചില പ്രവര്‍ത്തകര്‍ ബി എം എസ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. യെച്ചുരിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സി പി എം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സി പി എം ജില്ലാ സെക്രട്ടിറിയേറ്റംഗം കെ പ്രസാദ്, ഏരിയാ സെക്രട്ടറി രാജപ്പന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഈ പ്രകടനം ഗവ.ഗേള്‍സ് ഹൈസ്‌കൂളിനു സമീപം എത്തിയപ്പോഴേക്കും ബി എം എസ് താലൂക്ക് കാര്യാലയത്തിലേക്ക് ചിലര്‍ അതിക്രമിച്ച് കയറുകയും കസേരകളും ഫര്‍ണിച്ചറുകളും ടി വിയും തല്ലിത്തകര്‍ക്കുകയുമായിരുന്നു. ഇവിടെയുണ്ടായിരുന്ന കൊടിയും ബോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. സംഭവസമയത്ത് ഓഫീസില്‍ ആരും ഇല്ലായിരുന്നു. ഓഫീസിലുണ്ടായിരുന്ന 22000 രൂപയും മോഷണം പോയിട്ടുണ്ടെന്ന് നേതാക്കള്‍ പറയുന്നു. ചേര്‍ത്തല പോലീസ് ബി എം എസ് ഓഫീസിലെത്തി പരിശോധന നടത്തി. സി പി എം അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബി ജെ പി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ്, ടി സജീവ് ലാല്‍, സാനു സുധീന്ദ്രന്‍, അരുണ്‍ കെ പണിക്കര്‍, ജയശങ്കര്‍ നേതൃത്വം നല്‍കി. ബി എം എസ് ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ത്തല നഗരസഭയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.