കോഴിക്കോട്: ഹര്‍ത്താലുകള്‍ പൗരാവകാശങ്ങള്‍ ധ്വംസിക്കുന്നതായി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. മനുഷ്യരുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടാണ് അത് അരങ്ങേറുന്നത്. പൊടുന്നനെ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനിക്കാനുള്ള അവകാശം സമൂഹത്തിനുണ്ട്. വലിയേടത്ത് ശശി അനുസ്മരണ സമിതിയും ദേശീയ ബാലതരംഗവും സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ഹര്‍ത്താലില്‍ കുരുങ്ങുന്ന കേരളം വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹര്‍ത്താലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണം. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ട്തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.