തിരുവനന്തപുരം: എസ്/സി, എസ്/ടി പീഡന നിരോധനനിയമം ലഘൂകരിച്ചതിനെതിരെ സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും കടകള്‍ തുറന്നിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്.
യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഹര്‍ത്താലിനെ തുടര്‍ന്ന് കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി, കേരള സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.
ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദളിതര്‍ക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സാമുദായിക സൗഹാര്‍ദത്തിന് ആഹ്വാനവുമായി ഇന്ന് കോണ്‍ഗ്രസ് ഉപവാസം നടത്തും. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് രാജ്യവ്യാപകമായി എല്ലാ സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിലും ഉപവാസം സംഘടിപ്പിക്കുന്നത്.