കോഴിക്കോട്: 27ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദിന് ഐക്യദാര്‍ഢ്യമായി കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദദഗതിക്കെതിരെ മോട്ടോര്‍ തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാല്‍ വാഹനങ്ങള്‍ ഓടില്ലെന്ന്്് യൂണിയന്‍ നേതാവ് എളമരം കരീം എം.പി പറഞ്ഞു. വ്യപാരസ്ഥാപനങ്ങളിലെ തൊളിലാളികളും ജോലിക്ക് ഹാജരാവില്ല. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അന്നേദിവസം പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ 23 ട്രേഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ നല്‍കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ യു.പോക്കര്‍, കെ.രാജീവ്, പി.കെ നാസര്‍, കെ. കെ കൃഷ്ണന്‍ അഡ്വ. എം പി സൂര്യനാരായണന്‍, ടി.ഇബ്രാഹിം, പി.എം ശ്രീകുമാര്‍, ടി.വി വിജയന്‍, അഡ്വ.പി കൃഷ്ണകുമാര്‍, ബഷീര്‍ പാണ്ടികശാല, ഒ.കെ സത്യ, ഷിനു വള്ളില്‍, എ.എ സവാദ്, രാമദാസ് വേങ്ങേരി, ബിജു ആന്റണി സംബന്ധിച്ചു.