X
    Categories: CultureMoreNewsViews

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍.എസ്.എസ് നേതാവ്

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍. ഇയാള്‍ ബോംബെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. നാല് ബോംബുകളാണ് പ്രവീണ്‍ പൊലീസ് സ്‌റ്റേഷനിലേക്കെറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു.

പൊലീസിനെ ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെ സ്റ്റേഷന് മുന്നില്‍ ആര്‍.എസ്.എസ്-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെയാണ് നാല് പ്രാവശ്യം ബോംബേറുണ്ടാകുന്നത്. ആര്‍.എസ്.എസ്, സി.പി.എം പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തുണ്ടായിരുന്നതിനാല്‍ ആരാണ് ബോംബെറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആര്‍.എസ്.എസ് നേതാവാണ് ബോംബെറിഞ്ഞത് എന്ന് വ്യക്തമായത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: