ഡല്‍ഹി: കോവിഡ് രോഗമുണ്ടാക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. പിന്നാലെ മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദഗ്ധര്‍ രംഗത്തെത്തി.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കൊക്കോ ധാരാളമായി അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്നായിരുന്നു ഹര്‍ഷവര്‍ധന്‍ പറഞ്ഞത്.എന്നാല്‍ എന്താണ് ഈ അവകാശവാദത്തിന് തെളിവ് എന്ന് ചോദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ ജേണലായ ലാന്‍സൈറ്റും മന്ത്രിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സമൂഹത്തില്‍ എത്ര പേര്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് വാങ്ങി കഴിക്കാന്‍ സാധിക്കും. തെളിവുകള്‍ നിരത്തി വേണം മന്ത്രി സംസാരിക്കാനെന്ന് ചിലര്‍ കമന്റ് ചെയ്തു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരം വ്യാജവാദങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.