X

പെനാള്‍ട്ടി പാഴാക്കി ഹാരി കെയിന്‍; ചിരിച്ച് എംബാപ്പ, വൈറല്‍

ഫ്രാന്‍സിനെതിരായ പെനാള്‍ട്ടി പാഴാക്കിയ ഇംഗണ്ടിന്റ ഹാരി കെയിനിന്റെ പ്രകടനം കണ്ടുള്ള എംബാപ്പയുടെ ചിരി വൈറല്‍. 81ാം മിനുറ്റില്‍ ഇംഗ്ലീഷ് താരം മേസണ്‍ മൗണ്ടിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ട് താരം ഹാരി കെയിന് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ ജയം അനിവാര്യമായ സമയത്ത് പെനാല്‍റ്റി അദ്ദേഹം പാഴാക്കി കളയുകയായിരുന്നു. ഈ സമയത്താണ് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം എംബാപ്പ ഒരു ചിരി പടര്‍ത്തിയത്. ഈ ചിരിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

അതേ സമയം ഇംഗണ്ടിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പിന്റെ സെമിഫൈനലിലെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. ഇംഗ്ലണ്ട് നേടിയ ആകെ ഒരു ഗോളും പെനാല്‍റ്റിയിലൂടെ ആയിരുന്നു. അതും ഹാരി കെയിന്‍ തന്നെയാണ് അടിച്ചത്.

Test User: