X

യാത്ര മതിയാക്കി; ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകാന്‍ പൂട്ടിക്കെട്ടി ഹാര്‍ലി ഡേവിഡ്‌സണ്‍

മുംബൈ: ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ വിപണിയായ ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകാന്‍ തയ്യാറെടുത്ത് ആഡംബര ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. വില്‍പ്പന വന്‍തോതില്‍ കുറഞ്ഞതോടെയാണ് ഇന്ത്യയിലെ കച്ചവടം പൂട്ടാന്‍ യുഎസ് കമ്പനി തീരുമാനിച്ചത്.

വന്‍തോതിലുള്ള നികുതി മൂലം ഇനി ഇന്ത്യയിലെ ബിസിനസുകള്‍ വ്യാപിപ്പിക്കേണ്ട എന്ന് ടൊയോട്ട തീരുമാനിച്ചതിനു പിന്നാലെയാണ് ഹാര്‍ലി ഡേവിഡ്‌സണും രാജ്യംവിടുന്നത്. വിദേശത്തു നിന്ന് നിക്ഷേപകരെ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനമാണിത്.

2011ലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്. ഒരു ദശാബ്ദത്തിനിടെ 25000 യൂണിറ്റ് ബൈക്കുകളാണ് കമ്പനി വിറ്റിട്ടുള്ളത്. വില്‍പ്പന കുറഞ്ഞതോടെ രാജ്യത്തെ 70 തൊഴിലാളികളെയും കമ്പനി പിരിച്ചുവിട്ടു. ഹരിയാനയിലെ ബവാലിലുള്ള നിര്‍മാണ പ്ലാന്റ് വൈകാതെ അടച്ചു പൂട്ടും.

സ്ട്രീറ്റ് 750, ഐറണ്‍ 883 മോഡല്‍ വൈക്കുകളാണ് ഹാര്‍ലിഡേവിഡ്‌സണ്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതലായി ഇറക്കിയിട്ടുള്ളത്. 4.69 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയുള്ള ബൈക്കുകളാണ് കമ്പനിയുടേതായി വിപണിയിലുള്ളത്.

Test User: