X
    Categories: MoreViews

പശുപ്പാല്‍ കുടിച്ചാല്‍ ജയില്‍പുള്ളികള്‍ക്ക് മനംമാറ്റമുണ്ടാകും; ഹരിയാനയില്‍ ജയിലുകളില്‍ കാലിവളര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍

ഗുര്‍ഗൗണ്‍: പശുവിന്റെ പാല്‍ കുടിച്ചാല്‍ ജയില്‍പുള്ളികള്‍ക്ക് മനംമാറ്റമുണ്ടാകുമെന്ന് ഹരിയാന സര്‍ക്കാര്‍. ഇതിനുവേണ്ടി ജയിലുകളില്‍ പശുക്കളെ വളര്‍ത്താന്‍ കാലിത്തൊഴുത്ത് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. ജില്ലയിലെ ആറു ജയിലുകളില്‍ കാലിത്തൊഴുത്തുകള്‍ തുറക്കാന്‍ ശ്രമം തുടങ്ങി.

ജയിലിനുള്ളില്‍ പശുക്കളെ വളര്‍ത്തുന്നതുമൂലം തടവുകാര്‍ ബുദ്ധിയുള്ളവരായിത്തീരും. കൂടാതെ ഇവര്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയുമില്ല. പശുക്കളെ നോക്കിവളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ക്ക് ചെറിയൊരു കൂലി ലഭിക്കുകയും ചെയ്യുമെന്ന് ഹരിയാന ഗോ സേവ അയോഗ് ഭാനി റാം മംഗള പറയുന്നു. ആറു ജില്ലകളിലായി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാലിത്തൊഴുത്തുകള്‍ക്ക് പന്ത്രണ്ട് കോടിയോളം രൂപ ചിലവ് വരും. കര്‍ണാളിലും ഗുര്‍ഗൗണ്‍ ജയിലിലും ആദ്യ ഘട്ടത്തില്‍ കാലിത്തൊഴുത്ത് നിര്‍മ്മിക്കും.

ഓരോ മാസവും അയ്യായിരത്തോളം പശുക്കളെയാണ് കശാപ്പു ചെയ്യുന്നത്. ഇത് തടയേണ്ടതാണ്. കൂടാതെ റോഡിലൂടെ അലയുന്ന പശുക്കള്‍ക്ക് അഭയം നല്‍കാനും ഈ പദ്ധതികൊണ്ട് കഴിയുമെന്ന് മംഗള പറയുന്നു.

chandrika: