X

കോണ്‍ഗ്രസിനു മുന്നില്‍ ഹര്‍ദിക് ഉപാധികള്‍ വെച്ചു

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനു മുന്നില്‍ ഹര്‍ദിക് പട്ടേല്‍ ഉപാധി വെച്ചതായി സൂചന. സര്‍ക്കാര്‍ ജോലികളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നാണ് പ്രധാന ഉപാധി. തെരഞ്ഞെടുപ്പില്‍ പരമാവധി പട്ടേല്‍ വിഭാഗക്കാര്‍ക്ക് സീറ്റ് നല്‍കണമെന്നും സംസ്ഥാനത്തിന്റെ ചുതമലയുള്ള അശോക് ഗെഹലോട്ടുമായുള്ള ചര്‍ച്ചയില്‍ ഹര്‍ദിക് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

പട്ടേല്‍ സമുദായത്തിന് സംവരണമാവശ്യപ്പെട്ടു കൊണ്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹര്‍ദികിന് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പൊതുവിലുളള ധാരണ. ഹര്‍ദിക് പട്ടേലിനും ജിഗ്‌നേഷ് മേവാനിക്കും അല്‍പേഷ് താക്കൂറിനും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്ന നിലപാടിലായിരുന്നു ഹര്‍ദിക്. സംവരണമാവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടെയാണ് ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് രാഷ്ട്രീയത്തില്‍ അവിഭാജ്യഘടകമായത്. കൊള്ള ക്കാരായ ബി.ജെ.പിയെ തോല്‍പ്പി ക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേ ഹം പ്രഖ്യാപിച്ചിരുന്നു.

chandrika: