അഹമ്മദാബാദ്: പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുന്നു. കോണ്‍ഗ്രസില്‍ ചേരുന്ന ഹാര്‍ദിക് ജാംനഗര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 12ന് ഹര്‍ദിക് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും ഹര്‍ദിക്കിന്റെ കോണ്‍ഗ്രസ് പ്രവേശനം. ഹര്‍ദിക് കോണ്‍ഗ്രസിലേക്ക് വരുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
പട്ടേല്‍ സംവരണം യാഥാര്‍ഥ്യമായതിന് ശേഷമെ തെരഞ്ഞെടുപ്പില്‍ മത്സരിക്കൂ എന്നായിരുന്നു ഹര്‍ദിക്കിന്റെ നിലപാട്. സംവരണം യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നതിന്റെ സൂചനകള്‍ ഹാര്‍ദിക് നല്‍കിയിരുന്നു.