ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തില്‍ പ്രതികരണവുമായി പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ട്വിറ്ററിലൂടെയാണ് ഹാര്‍ദിക്കിന്റെ പ്രതികരണം. ‘ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാരുടെ ചോദ്യം ഇതാണ് എങ്ങോട്ടു പോകേണ്ടത്’- ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, നീരവ് മോദിയടക്കമുള്ളവരെ വിട്ടുകിട്ടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടും. നിലവില്‍ അമേരിക്കയിലാണ് നീരവും കുടുംബവുമുള്ളതെന്നാണ് സൂചന.