X

സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി

തിരുവനന്തപുരത്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി തന്നെ പുറത്തുവിട്ടു. വെഞ്ഞാറമ്മൂട് സ്വദേശിനിയാണ് പീഡനത്തിനിരയായത്. വര്‍ഷങ്ങളായി ക്രൂരമര്‍ദനവും മാനസിക പീഡനവുമെണെന്ന് യുവതി പറയുന്നു. ഭര്‍ത്താവ് അക്ബര്‍ ഷാ, ഇവരുടെ മാതാവ് എന്നിവര്‍ക്കതിരെയാണ് ആരോപണം.

ഭര്‍ത്താവിന്റെ മാതാവ് ചൂട് ചായ മുഖത്തൊഴിച്ചു. ഭര്‍ത്താവ് മദ്യപിച്ചെത്തി സ്ഥിരമായി മര്‍ദിക്കുന്നുവെന്നും മകളുടെ മുന്നില്‍ വെച്ചു ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചു. പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

വെഞ്ഞാറമ്മൂട് സ്വദേശി അക്ബര്‍ ഷായ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഭര്‍ത്താവിനെതിരെ കേസെടുത്തതല്ലാതെ രാഷ്ട്രീയ സ്വാധീനത്താല്‍ ഭര്‍ത്താവിന്റെ മാതാവിനെയും സഹോദരിയെയും ഒഴിവാക്കിയെന്നും യുവതി ആരോപിക്കുന്നു. ഇയാള്‍ ഒരു സി പി ഐ പ്രവര്‍ത്തകനാണ്.

Test User: