X

ഹൈക്കമ്മീഷണറെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് പാക്കിസ്താന്‍

ഇസ്‌ലാമാബാദ്: ഇന്ത്യ-പാക്കിസ്താന്‍ നയതന്ത്ര ബന്ധം വീണ്ടും പ്രതിസന്ധിയില്‍. ഹൈക്കമ്മീഷണറെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് പാക്കിസ്താന്‍ അറിയിച്ചതോടെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്.

നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്താന്‍ കഴിഞ്ഞ ദിവസം ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെ തിരിച്ചു വിളിച്ചിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷം മാത്രം ഹൈകമ്മീഷണറെ ഇന്ത്യയിലേക്ക് അയക്കുകയുള്ളൂവെന്ന നിലപാടിലാണ് പാകിസ്താന്‍.

പാക് മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 18 പരാതികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഈ പരാതികളില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപിച്ചാണ് ഹൈക്കമ്മീഷണറെ തിരിച്ചുവന്നത്.

chandrika: