കണ്ണൂര്‍: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പാക്കാന്‍ ശ്രമിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി.ഡിവൈഎഫ്‌ഐ ബ്ലോക്ക്ഭാരവാഹിയായ യുവതിയുടെ പരാതിയില്‍ പേരാവൂര്‍ ലോക്കല്‍ സെക്രട്ടറിയും ഇരിട്ടി ഏരിയ കമ്മിറ്റി അംഗവുമായ കെ കെ ശ്രീജിത്തിനെയാണ് പുറത്താക്കിയത്. കഴിഞ്ഞ 22ന് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലേക്ക് പോകാന്‍ ഇരിട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുഎന്നാണ് പരാതി.
രാവിലെ ഓഫിസില്‍ എത്തിയപ്പോള്‍ മീഡിയ റൂമില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതി സിപിഎം ജില്ലാ കമ്മിറ്റിക്കും ഡിവൈഎഫ്.ഐ സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കിയത്.എന്നാല്‍ പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ല. ഇയാള്‍ക്കെതിരെ നേരത്തെയും ഇതുപോലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. പരാതി നല്‍കാന്‍ ആരും തയ്യാറായില്ല. പാര്‍ട്ടിക്ക് പെണ്‍കുട്ടി നല്‍കിയ പരാതി പൊലീസിന് കൈമാറണമെന്ന ആവശ്യം ശക്തമാണ്.പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നേരത്തെ ഉണ്ടായത്.എന്നാല്‍, സംഭവം വിവാദമായതോടെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.