X

പത്തനംതിട്ട പീഡനം; 13 പേര്‍ കൂടി കസ്റ്റഡിയില്‍

പത്തനംതിട്ടയില്‍ പതിനെട്ടുകാരി പീഡനത്തിനിരയായ സംഭവത്തില്‍ 13 പേര്‍ കൂടി കസ്റ്റഡിയില്‍. ഇതുവരെ ഒന്‍പത് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ 20 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. ഇവരുടെ തെളിവെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്.

60 ലേറെ പേര്‍ ലൈംഗിക പീഡനത്തിനിരയാക്കി എന്ന് പെണ്‍കുട്ടി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. കായിക താരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പരീശീലകരും സഹപാഠികളും മറ്റ് കായികതാരങ്ങളും ഉണ്ടെന്ന കണ്ടെത്തലുണ്ട്.

 

webdesk17: