മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തള്ളിപ്പറയാന്‍ തയാറാകാതെ സിപിഎം. മുകേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രം നടപടി മതിയെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി പറഞ്ഞു. അതേസമയം മുകേഷിനെ പുറത്താക്കാന്‍ സിപിഎം തയ്യാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ ആവശ്യപ്പെട്ടു. സ്ത്രീ പീഡകര്‍ക്ക് ഇരിക്കാനുള്ള സ്ഥലമല്ല നിയമസഭയെന്ന് അവര്‍ വ്യക്തമാക്കി.
കേസില്‍ പ്രത്യേക അന്വേഷണ സംഘം മുകേഷ്ിനെതിരായ ഗുരുതര കണ്ടെത്തലുകള്‍ നടത്തിയെങ്കിലും രാജി വേണ്ടെന്ന് സിപിഎം നിലപാടെടുക്കുകയായിരുന്നു.
എന്നാല്‍ മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അടക്കം മുകേഷിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരായ ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്.