X

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു; ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പാർട്ടിയിൽനിന്നും പുറത്താക്കിയശേഷം തിരിച്ചെടുത്ത സിപിഎം നേതാവ് സി.സി.സജിമോനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ. തിരുവല്ല പൗരസമിതിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സജിമോനെ തിരിച്ചെടുത്തതിനെച്ചൊല്ലി പാർട്ടിയിൽ തർക്കമുണ്ടായിരുന്നു. തീരുമാനം റിപ്പോർട്ട് ചെയ്യാൻ ശനിയാഴ്ച ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലും ബഹളമുണ്ടായി.

യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിലാണ് അഭിപ്രായ ഭിന്നത. പാര്‍ട്ടിയില്‍ തിരിച്ചെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സജിമോന്‍ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് രൂക്ഷമായ വാക്ക്തര്‍ക്കം ഉടലെടുത്തത്.

2022ൽ സിപിഎം വനിതാ നേതാവിനെ കാറിൽ കൊണ്ടു പോയി ലഹരി നൽകി നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്. 2 കേസുകളിലും കോടതിയുടെ അന്തിമവിധി വരും മുൻപാണു സജിമോനെ തിരിച്ചെടുക്കുന്നത്. പ്രാഥമിക അംഗത്വം വീണ്ടും നൽകിയതിനു പുറമേ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിലേക്കു സ്ഥാനക്കയറ്റവും നൽകി.

webdesk14: