X

ഹാപൂര്‍ കൊലപാതകം: പോലീസ വാദം തെറ്റ്, ഖാസിമിനെ കൊന്നത് ഗോഹത്യ ആരോപിച്ചു തന്നെ

 

ഉത്തര്‍പ്രദേശിലെ പിലാഖുവ ഗ്രാമത്തില്‍ 45 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ഗോഹത്യ ആരോപിച്ചാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സമായുദ്ദീനെ ചീത്ത വിളിക്കുന്നതിന്റെയും താടിപിടിച്ചു വലിച്ചു മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു പശുവിനെ കൊല്ലാന്‍ ശ്രമിച്ചതിനിടെയാണു പിടിയിലായതെന്നു സമയാദ്ദീനെ കൊണ്ടു നിര്‍ബന്ധിച്ചു പറയിപ്പിക്കാന്‍ ശ്രമിക്കുന്നതും ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കാണാം.

തിങ്കളാഴ്ചയാണു സംഭവം നടന്നത. എന്നാല്‍ ബൈക്കുകള്‍ തമ്മിലിടിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് സ്വീകരിച്ച നിലപാട്.
ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പശുമോഷണവുമായി ബന്ധപ്പെട്ടു രൂപം കൊണ്ട തര്‍ക്കമാണു കൊലപാതകമെന്നു വ്യക്തമാക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇതു സ്ഥിരീകരിക്കുന്നതാണു പുതിയ ദൃശ്യങ്ങള്‍.

ഡല്‍ഹിയില്‍നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണു പിലാഖുവ. ഖാസിം (45) എന്നയാളാണു കൊല്ലപ്പെട്ടത്. സമായുദ്ദീന്‍ (65) പരുക്കുകളോടെ ആശുപത്രിയിലാണ്. പോലീസ് പറയുന്നത് അസത്യമാണെന്നാണ് ഖാസിമിന്റെയും സമായുദ്ദീന്റെയും കുടുംബാംഗങ്ങളും പറയുന്ത്. പശുമോഷണവുമായി ബന്ധപ്പെട്ടാണു തര്‍ക്കം തുടങ്ങിയതെന്നാണ് ഇരുകൂട്ടരുടെയും വാദം.

മുറിവേറ്റു വീണുകിടക്കുന്ന ഖാസിം നിലവിളിക്കുന്നതും അക്രമികളെ ഒരാള്‍ വിലക്കുന്നതും ആദ്യ വിഡിയോയില്‍ കാണാം. ‘നമ്മള്‍ എത്തിയില്ലെങ്കില്‍ രണ്ടു മിനിറ്റിനുള്ളില്‍ പശുവിനെ കൊന്നേനെ’യെന്നു മറ്റൊരാള്‍ പറയുന്നതും വ്യക്തമാണ്. ‘അയാള്‍ കശാപ്പുകാരനാണ്. പശുക്കുട്ടിയെ കൊല്ലാന്‍ നോക്കിയതെന്തിനെന്ന് അയാളോടു ചോദിക്കൂ’ എന്നു മൂന്നാമതൊരാള്‍ പറയുന്നതും വിഡിയോയിലുണ്ട്. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ടിലോ സമായുദ്ദീന്റെ കുടുംബം നല്‍കിയ പരാതിയിലോ പശുവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ല.

chandrika: