മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. തീരുമാനത്തില്‍ സന്തോഷമെന്നും ഇനി ഫണ്ടുകള്‍ എത്രയും വേഗം അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി ‘എക്സി’ല്‍ കുറിച്ചു.
‘അമിത് ഷാ ഒടുവില്‍ ഈ തീരുമാനം എടുത്തതില്‍ സന്തോഷം. ദുരിതം അനുഭവിച്ച നിരവധി ജനങ്ങള്‍ക്ക്, പുനരധിവാസത്തിനും മറ്റുമായി ഈ പ്രഖ്യാപനം സഹായിക്കും. ഇനി എത്രയും വേഗം ഫണ്ടുകളും മറ്റും അനുവദിക്കുക കൂടി വേണം’ എന്ന് പ്രിയങ്ക എക്സില്‍ കുറിച്ചു.
ഇന്നലെയാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചത്. അതിതീവ്ര ദുരന്തമാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും രേഖാമൂലം അറിയിപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല.