ഭാരത് ജോഡോ യാത്രയില്‍ ടീം ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയും സ്ഥിരം യാത്രികരും താമസിക്കുന്ന കണ്ടെയ്‌നര്‍ ക്യാമ്പ് സൈറ്റ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ആലപ്പുഴയിലെ നാലുദിവസത്തെ പദയാത്രക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ട് 7 30 ഓടെ അരൂരിലെത്തിയ രാഹുല്‍ ഗാന്ധിയും സംഘവും പനങ്ങാട് ഫിഷറീസ് കോളജ് ഗ്രൗണ്ടിലാണ് തങ്ങിയത്. രാജ്യത്തൊരിടത്തും ഇതുവരെ സംഘടിപ്പിക്കാത്തത്ര ചിട്ടയോടെയും കണക്കുകൂട്ടലുകളുടെയുമാണ് കുഫോസ് മൈതാനത്ത്് ക്യാമ്പ് സൈറ്റ് ഒരുക്കിയത്.
ജോഡോ യാത്രയിലെ ഓരോ ക്യാമ്പ് സൈറ്റും ഇത്തരത്തിലുള്ളതാണെങ്കിലും കുഫോസ്്് ഗ്രൗണ്ടിലെ ക്യാമ്പ് സൈറ്റ് പൂര്‍ണ്ണ സംതൃപ്തി നല്‍കുന്നതായിരുന്നെന്ന് രാഹുല്‍ ഗാന്ധി തന്നെ അഭിപ്രായപ്പെട്ടു. ക്യാമ്പ് സൈറ്റിലെ ഈ ആഹ്‌ളാദം നന്നായി അനുഭവിച്ചു കൊണ്ട് തന്നെയാണ് പതിവിനു വിപരീതമായി യാത്രികരുമായി സംസാരിക്കാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും രാഹുല്‍ഗാന്ധി തയ്യാറായത്. ട്രക്കില്‍ ഘടിപ്പിച്ച 59 കണ്ടെയ്‌നറുകളിലാണ് രാഹുല്‍ ഗാന്ധിക്കും 200 ഓളം വരുന്ന യാത്രികര്‍ക്കും താമസ സൗകര്യം ഉള്‍പ്പെടെയുള്ളവ ഒരുക്കിയത്. ഇതില്‍ നാല്്് കണ്ടെയ്‌നര്‍ രാഹുല്‍ ഗാന്ധിക്കും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കും മാത്രമുള്ളതാണ്. മൈതാനത്ത്് പ്രത്യേകം തിരിച്ച സ്ഥലത്താണ് ഇവ സജ്ജീകരിച്ചത്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള കണ്ടെയ്‌നറില്‍ അദ്ദേഹം മാത്രമാണ് താമസിക്കുന്നത്. വിഐപി കണ്ടെയ്‌നര്‍ എന്നാണ് ഇത് അറിയപ്പെടുന്നത് എന്നാല്‍ എയര്‍ കണ്ടീഷന്‍ സംവിധാനം ഉണ്ടെന്നതൊഴിച്ചാല്‍ യാതൊരുവിധ ആര്‍ഭാടങ്ങളും ഈ കണ്ടെയ്‌നറില്‍ ഇല്ല. ഒരു ബെഡും ഒരു സോഫയും മാത്രം അടങ്ങുന്നതാണ് രാഹുല്‍ ഗാന്ധി താമസിക്കുന്ന കണ്ടെയ്‌നര്‍.
യാത്രികര്‍ക്കായി തയ്യാറാക്കിയ കണ്ടെയ്‌നറുകളില്‍ തട്ടുതട്ടായി ബര്‍ത്തുകള്‍ ക്രമീകരിച്ചിരിക്കുകയാണ്. ചില കണ്ടെയ്‌നറുകളില്‍ 12 പേരും ചില കണ്ടെയ്‌നറുകളില്‍ എട്ടുപേരും താമസിക്കും. എട്ടുപേരുള്ള കണ്ടെയ്‌നറുകളില്‍ ശുചിമുറി സൗകര്യവും ഉണ്ട്. ചില കണ്ടെയ്‌നര്‍ ബാത്‌റൂമുകള്‍ മാത്രമായി സജ്ജീകരിച്ചിട്ടുമുണ്ട്. ഇതിനുപുറമേയുള്ള നാല് കണ്ടെയ്‌നറുകളിലാണ് രാഹുല്‍ഗാന്ധിയുടെയും ജോഡോ യാത്രയുടെയും പ്രൊഡക്ഷന്‍ ടീം സഞ്ചരിക്കുന്നത്. ഈ ടീമാണ് ആദ്യം മുതല്‍ അവസാനം വരെ ജാഥയും താമസ സൗകര്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നത്. ചൊവ്വാഴ്ച രാത്രി 8:30ന് കുഫോസ് ഗ്രൗണ്ടിലേക്ക് രാഹുല്‍ഗാന്ധി എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒന്നരമണിക്കൂര്‍ വൈകിയാണ് അദ്ദേഹം എത്തിയത്. വന്ന ഉടന്‍ ഗ്രൗണ്ടില്‍ നിന്നുകൊണ്ടുതന്നെ അരമണിക്കൂറോളം ടെലഫോണില്‍ സംസാരിച്ചതിനു ശേഷം യാത്രികരോടൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തുകയായിരുന്നു.