X

മലയാളത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഓണാശംസകള്‍; ആഘോഷമാക്കി ആരാധകര്‍

ഓണാശംസകള്‍ നേര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. സൂപ്പര്‍താരം ഏര്‍ലിംഗ് ഹാളന്‍ഡ് പപ്പടം കടിച്ചു നില്‍ക്കുന്ന ചിത്രത്തോടൊപ്പം ഹാപ്പി ഓണം എന്ന കുറിപ്പും ക്ലബ്ബിന്റെ നീല നിറത്തിലുള്ള ലൗ ഇമോജിയുമാണ് സിറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായി. നിരവധി മലയാളികളും ഇന്ത്യക്കാരും പോസ്റ്റിനു താഴെ ആശംസകള്‍ നേര്‍ന്നു.

 

 

webdesk11: