മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും.
രാജ്യത്തെ വിധ്വംസക ശക്തികള്‍ ജനങ്ങളെ അപകടകരമായ രീതിയില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ആഘോഷങ്ങള്‍ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്നതാകണമെന്നും മതേതര, ജനാധിപത്യ ഇന്ത്യ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് സാധിക്കട്ടെയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആശംസയില്‍ പറഞ്ഞു. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയുണ്ടെന്നും ഇരുവരും അറിയിച്ചു.
- 3 years ago
Test User