X

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മയക്കുവെടി വെക്കില്ല; സാവകാശം പിടികൂടാമെന്ന് മൃഗശാല അധികൃതര്‍

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി മയക്കുവെടി വെക്കില്ലെന്ന് വെറ്ററിനറി ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടര്‍. മയക്കുവെടി വെക്കാന്‍ ആദ്യം പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ കുരങ്ങിന് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് അത് ഉപേക്ഷിച്ചത്. നിലവില്‍ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നും വെറ്ററിനറി ഡോക്ടര്‍ അറിയിച്ചു.

കൂടുതല്‍ ശല്യം ചെയ്യാതെ സാവകാശം കുരങ്ങിനെ പിടികൂടാനാണ് തീരുമാനമെന്ന് മൃഗശാല സൂപ്രണ്ട് പ്രതികരിച്ചു. മൃഗശാലയിലെ തന്നെ ഒരു മരത്തിന്റെ ചില്ലയിലാണ് ഇപ്പോള്‍ കുരങ്ങുള്ളത്. കുരങ്ങ് അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയതായെത്തിച്ച ഹനുമാന്‍ കുരങ്ങാണ് ഇന്നലെ കൂടിന് പുറത്ത് ചാടിയത്. കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. തിരുപ്പതിയില്‍ നിന്നാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് ഹനുമാന്‍ കുരങ്ങിനെ എത്തിച്ചത്.

webdesk14: