X

ഹാന്‍സി ഫ്‌ലിക്കിനെ പുറത്താക്കി ജര്‍മ്മനി

ജപ്പാനെതിരായ സൗഹൃദ മത്സരത്തിലെ തോല്‍വിക്ക് ശേഷം പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിനെ പുറത്താക്കി ജര്‍മ്മനി. ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് ജര്‍മ്മനി ജപ്പാനോട് തോറ്റത്. രണ്ട് വര്‍ഷത്തോളം ഹാന്‍സി ജര്‍മ്മനിയുടെ പരിശീലകനായിരുന്നു. 1926ല്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ രൂപീകൃതമായതിന് ശേഷം ഇതാദ്യമായാണ് ടീം അധികൃതര്‍ ഒരു പരിശീലകനെ പുറത്താക്കുന്നത്. റൂഡി ഫോളര്‍ ഇടക്കാല കോച്ചായി ചുമതല ഏറ്റെടുക്കും. 2002ല്‍ ജര്‍മ്മനിയെ ഫൈനലില്‍ എത്തിച്ചത് റൂഡി വോല്ലര്‍ ആണ്.

ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പരിശീലകനെ പുറത്താക്കിയതെന്ന് ജര്‍മ്മന്‍ ഫുട്‌ബോള്‍ തലവന്‍ ബെര്‍ന്‍ഡ് ന്യൂഎന്‍ഡോര്‍ഫ് പറഞ്ഞു. അടുത്ത വര്‍ഷം യൂറോ കപ്പ് ജര്‍മ്മനിയില്‍ നടക്കാനിരിക്കുകയാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയണമെന്നും ജര്‍മ്മന്‍ ഫുട്‌ബോള്‍ തലവന്‍ വ്യക്തമാക്കി.

സമീപകാലത്ത് ജര്‍മ്മന്‍ ഫുട്‌ബോള്‍ കടുത്ത തോല്‍വികളാണ് നേരിടുന്നത്. 2002 ലോകകപ്പ് ഫൈനലിസ്റ്റുകളും 2006ലും 2010ലും മൂന്നാം സ്ഥാനക്കാരുമാണ് ജര്‍മ്മനി. 2014 ലോകകപ്പില്‍ ജര്‍മ്മനി കിരീടം നേടി. എന്നാല്‍ 2018ലും 2022ലും മുന്‍ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. 2024ല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന യൂറോ കപ്പില്‍ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ജര്‍മ്മന്‍ ഫുട്‌ബോളിന്റെ ലക്ഷ്യം.

webdesk13: