കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ കൈ പുറത്തിട്ടു; ഇലക്ട്രിക് പോസ്റ്റിലിടിച്ചു, വിഴിഞ്ഞത്ത് യാത്രക്കാരന് ദാരുണാന്ത്യം

വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരന് ദാരുണാന്ത്യം. ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാര്‍ന്ന് മരിച്ചത്. ലോ ഫ്‌ലോര്‍ ബസില്‍ യാത്രയ്ക്കിടെ ഉറങ്ങിയപ്പോയ ബെഞ്ചിലാസിന്റെ കൈ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ബസ് വളവ് തിരിഞ്ഞപ്പോള്‍ ഇലക്ട്രിക് പോസ്റ്റില്‍ കൈ ഇടിക്കുകയായിരുന്നു. ഉടനെ യാത്രക്കാര്‍ ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അതേസമയം ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റു. കൊല്ലങ്കോട് സ്വദേശി റോബര്‍ട്ടിനാണ് പരുക്ക് സംഭവിച്ചത്.

 

webdesk17:
whatsapp
line