X

അപകടത്തിനു ശേഷം കട തുറക്കാനായില്ല; ഹനാന്‍ ഓണ്‍ലൈന്‍ മീന്‍വില്‍പനയിലേക്ക്

കൊച്ചി: പഠനത്തിനിടെ ഉപജീവനത്തിനായി മീന്‍വില്‍പന നടത്തിയ വാര്‍ത്തകളില്‍ ഇടം നേടിയ വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ വഴിയുള്ള മീന്‍വില്‍പന ഒരുങ്ങുന്നു. വാഹനാപകടത്തെത്തതെ ുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഹനാന്‍ തന്നെയാണ് ഓണ്‍ലൈന്‍ മീന്‍വില്‍പനയെക്കുറിച്ച് വ്യക്തമാക്കിയത്.

തമ്മനം മാര്‍ക്കറ്റില്‍ മുറി വാടകക്കെടുത്ത് മീന്‍ വില്‍പന നടത്താനാണ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കട വാടകക്കെടുത്ത് അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്തു. എന്നാല്‍ വാഹനാപകടത്തെത്തുടര്‍ന്ന് ഏറെ നാള്‍ അടച്ചിടേണ്ടി വന്നു. പിന്നീട് ഉടമസ്ഥര്‍ കട ഒഴിയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മീന്‍വില്‍പന ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഹനാന്‍ തീരുമാനിച്ചത്. ഇതിന് സാങ്കേതിക വിദഗ്ധരുമായി സംസാരിച്ചതായും വൈകാലോഞ്ച് ചെയ്യുമെന്നും ഹനാന്‍ പറഞ്ഞു.

സെപ്തംബര്‍ രണ്ടിനാണ് ഹനാന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. നെട്ടലിന് സാരമായ ക്ഷതം സംഭവിച്ച് വീല്‍ചെയറില്‍ കഴിയുന്ന ഹനാന്‍ സുഹൃത്തുക്കളുടെയും ചില അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണ് തമ്മനത്ത് മീന്‍കട ഇടുന്നതിന് തീരുമാനിച്ചത്.

chandrika: