തിരുവനന്തപുരം: കേരളം ദുരന്തപ്പെയ്ത്തില്‍ മുങ്ങുമ്പോള്‍ ദുരിതാശ്വാസത്തിന് ഹനാന്റെ കയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന ചെയ്താണ് ഹനാന്‍ ദുരിതാശ്വാസത്തിന്റെ ഭാഗമായത്. നാട്ടുകാര്‍ തനിക്ക് പിരിച്ചു നല്‍കിയ തുകയാണ് ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ആഴ്ച്ചകള്‍ക്കുമുമ്പാണ് ഹനാന്റെ അതിജീവനകഥകള്‍ വാര്‍ത്തയിലൂടെ പുറംലോകമറിഞ്ഞത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു കൂട്ടം ആളുകള്‍ ആക്ഷേപിച്ചുവെങ്കിലും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരുടെ സഹായം ഹനാന് എത്തുകയായിരുന്നു. അങ്ങനെ പലയിടങ്ങളില്‍ നിന്നായി ലഭിച്ചതുകയില്‍ നിന്നാണ് പ്രളയദുരന്തമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ഹനാന്‍ ഒരു ലക്ഷം രൂപ നല്‍കിയിരിക്കുന്നത്.
ദുരിതാശ്വാസനിധിയിലേക്ക് ഹനാന്റെ കൈകളും; ഒരു ലക്ഷം നല്‍കി
Ad


Tags: hananKERALA FLOOD
Related Post