X

ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അല്‍ഖൈ്വദ നേതാവായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സിയാണ് ഹംസ ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹംസയുടെ താവളത്തെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ മൂന്നു പേര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ചെന്ന റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. എന്നാല്‍ മരണപ്പെട്ട സമയമോ സ്ഥലമോ അവര്‍ പുറത്തു വിട്ടിട്ടില്ല.

2011ല്‍ പാകിസ്ഥാനിലെ അബട്ടാബാദില്‍ വെച്ച് രഹസ്യ സൈനിക നീക്കത്തിലൂടെ ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ഹംസ ലാദനെ അന്ന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഉസാമയുടെ സഊദി അറേബ്യയില്‍ നിന്നുള്ള ഭാര്യ ഖൈരിയ സബാറിന്റെ മകനാണ് 29കാരനായ ഹംസ.

web desk 1: