X

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു

പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ തലയില്‍ ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച കേസില്‍ സംഘാടകരായ മൂന്ന് കായികാധ്യാപകരുടെ അറസ്റ്റ് രേഖപ്പെടുത്തി.

റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി ഡി മാര്‍ട്ടിന്‍, സിഗ്‌നല്‍ ചുമതലയുണ്ടായിരുന്ന ഒഫീഷ്യല്‍ കെ വി ജോസഫ് എന്നിവരാണ് പാലാ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള നാരായണന്‍കുട്ടി എന്നയാള്‍ കൂടി ഇനി അറസ്റ്റിലാകാനുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പാലാ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരത്തിനിടെയാണ് വൊളണ്ടിയറായ അഫീലിന് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്. പരിക്കേറ്റ അഫീല്‍ ദിവസങ്ങള്‍ക്ക് ശേഷം മരിക്കുകയായിരുന്നു. ജാവലിന്‍ മത്സരത്തിന്റെ സഹായിയായി നില്‍ക്കുമ്പോഴായിരുന്നു അപകടം.

Test User: