പഞ്ചാബ്: സ്വതന്ത്ര ചിന്തകള്‍ വളരാന്‍ പര്യാപ്തമാവണം നമ്മുടെ യൂനിവേഴ്‌സിറ്റികളെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി.
സങ്കുചിത ചിന്താഗതികളാണ് യൂനിവേഴ്‌സിറ്റികളിലെ സ്വാതന്ത്ര്യങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതെന്ന് ഉപരാഷ്ട്രപതി വിമര്‍ശിച്ചു. പഞ്ചാബ് യൂനിവേഴ്‌സിറ്റിയുടെ 66-ാമത് ബിരുദ ദാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതനുകൂല വിദ്യാര്‍ത്ഥി സംഘടന എ.ഐ.എസ്.എയും ആര്‍.എസ്.എസ് പിന്തുണയുള്ള എ.ബി.വി.പിയും തമ്മില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയുടെ നോര്‍ത്ത് കാമ്പസില്‍ ഈയിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
യൂനിവേഴ്‌സിറ്റികള്‍ എന്തിന് വേണ്ടി നിലകൊള്ളണമെന്നതില്‍ ഇന്നും ആശങ്കകള്‍ നിലനില്‍ക്കുന്നുവെന്നാണ് ഇത്തരം വാര്‍ത്തകള്‍ ഓര്‍മിപ്പിക്കുന്നതെന്നും സംഘട്ടനങ്ങള്‍ ഉണ്ടാവാമെങ്കില്‍പ്പോലും അടിച്ചമര്‍ത്തപ്പെടുമെന്ന ഭയമില്ലാതെ തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം യൂനിവേഴ്‌സിറ്റികളിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.