ഇസ്രാഈല്‍ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടു

ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്. കുടുംബത്തോടൊപ്പം പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.

‘അദ്ദേഹത്തിന്റെയും, ഭാര്യയുടെയും രക്തസാക്ഷികളുടെയും രക്തം എന്നിവ വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിെന്റയും ഇന്ധനമായി നിലനില്‍ക്കും. ക്രിമിനല്‍ ശത്രുവിന് നമ്മുടെ നിശ്ചയദാര്‍ഢ്യത്തെയും ഇച്ഛയെയും തകര്‍ക്കാനാകില്ല’ -പ്രസ്താവനയില്‍ ഹമാസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി തെക്കന്‍ മേഖലയില്‍ ഖാന്‍ യൂനിസ് കേന്ദ്രീകരിച്ചായിരുന്നു ഇസ്രാഈല്‍ ആക്രമണം. ശനിയാഴ് 34 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 49,747 ആയി ഉയര്‍ന്നു. 1,13,213 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

webdesk18:
whatsapp
line