രണ്ട് ഇസ്രാഈലി ബന്ദികളെ കൂടി മോചിതരാക്കി ഹമാസ്. ഇന്ന് മോചിതരാക്കുന്ന ആറുപേരില്‍ രണ്ടുപേരെയാണ് രാവിലെ റഫയില്‍ റെഡ്‌ക്രോസിന് കൈമാറിയത്. തല്‍ ഷോഹാം, അവേര മെങ്കിസ്റ്റു എന്നിവരെയാണ് മോചിപ്പിച്ചത്.
ഇവരെ ഇസ്രാഈലിലേക്ക് തിരിച്ചുകൊണ്ടുപോകും. അതേസമയെ ഇവരെ പ്രാഥമിക വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്നും ഇസ്രാഈല്‍ സൈന്യം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബാക്കിയുള്ള ബന്ദികളെ മധ്യ ഗസ്സയില്‍ വെച്ചാകും റെഡ് ക്രോസിന് കൈമാറുക. ഇതിന് പകരമായി 602 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈലും വിട്ടയയ്ക്കും.