Connect with us

News

ഹമാസ് ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടു; ഇന്റലിജന്‍സ്- സുരക്ഷാ ഏജന്‍സി മേധാവിയെ പുറത്താക്കി ഇസ്രാഈല്‍

റോനന്‍ ബാറിന്മേലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു

Published

on

ഇസ്രാഈല്‍ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ തലവന്‍ റോനന്‍ ബാറിനെ പദവിയില്‍ നിന്ന പുറത്താക്കി. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആഭ്യന്തര സുരക്ഷാ ഏജന്‍സിയുടെ തലവനെ സ്ഥാനത്തുനിന്ന് നീക്കുന്നത്. റോനന്‍ ബാറിന്മേലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

റോനന്‍ ബാറിനെ പുറത്താക്കാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശം മന്ത്രിസഭ ഐകകണ്‌ഠ്യേന അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഏപ്രില്‍ 10ന് അല്ലെങ്കില്‍ ഒരു സ്ഥിരം ഐഎസ്എ ഡയറക്ടറെ നിയമിക്കുമ്പോള്‍, റോണന്‍ ബാറിന്റെ ചുമതലകള്‍ അവസാനിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇസ്രാഈല്‍ സുരക്ഷാ ഏജന്‍സി ഡയറക്ടര്‍ കൂടിയാണ് റോനന്‍ ബാര്‍.

അധികാര കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കിയുള്ള ബാറിനെ, 2021 ജൂണിനും 2022 ഡിസംബറിനും ഇടയില്‍ നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ മുന്‍ ഇസ്രാഈലി സര്‍ക്കാരാണ് നിയമിച്ചത്. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് മുമ്പുതന്നെ നെതന്യാഹുവുമായുള്ള ബാറിന്റെ ബന്ധം വഷളായിരുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച നിര്‍ദിഷ്ട ജുഡീഷ്യല്‍ പരിഷ്‌കാരങ്ങളെ ചൊല്ലിയുള്‍പ്പെടെയായിരുന്നു ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസം.

ഹമാസ് ആക്രമണം തടയുന്നതില്‍ ഏജന്‍സിയുടെ സ്വന്തം പരാജയം റിപ്പോര്‍ട്ടില്‍ ഷിന്‍ ബെറ്റ് അംഗീകരിച്ചിരുന്നു. നിശബ്ദ നയമാണ് ഹമാസിനെ വന്‍തോതിലുള്ള സൈനിക വിന്യാസത്തിന് സഹായിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതോടൊപ്പം, ഷിന്‍ ബെറ്റ് നെതന്യാഹുവിന്റെ അടുത്ത സഹായികള്‍ക്കെതിരെ ദേശീയ സുരക്ഷാ ലംഘനങ്ങള്‍ ആരോപിച്ച് അന്വേഷണം നടത്തുന്നുമുണ്ട്. ഇതും ബാറിനെ പുറത്താക്കാന്‍ കാരണമായെന്നാണ് സൂചന.നിലവില്‍ നടക്കുന്ന അഴിമതി വിചാരണയ്‌ക്കൊടുവില്‍ നെതന്യാഹുവിന് ജയില്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷിന്‍ ബെറ്റ് ഏജന്‍സി ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുമെന്ന് ബാര്‍ സൂചന നല്‍കിയിരുന്നു. വ്യാഴാഴ്ച, നെതന്യാഹുവിന്റെ തീരുമാനത്തിന് മറുപടിയായി സര്‍ക്കാരിന് അയച്ച കത്തില്‍, പിരിച്ചുവിടല്‍ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ബാര്‍ കുറ്റപ്പെടുത്തി. തന്നെ പുറത്താക്കാനുള്ള തീരുമാനം പൂര്‍ണമായും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസൃതമാണെന്നും തികച്ചും അസ്വീകാര്യമായ ഉദ്ദേശ്യങ്ങളാല്‍ ഉള്ളതാണെന്നും ബാര്‍ ചൂണ്ടിക്കാട്ടി.

‘ഇസ്രായേല്‍ നിലവില്‍ വളരെ ദുഷ്‌കരവും സങ്കീര്‍ണവുമായ കാലഘട്ടത്തിലാണ്. ഗസ്സയുടെ ഹൃദയഭാഗത്ത് 59 ബന്ദികള്‍ ഇപ്പോഴും ഉണ്ട്. ഹമാസ് പരാജയപ്പെട്ടിട്ടില്ല. നമ്മള്‍ ഒരു ബഹുമുഖ യുദ്ധത്തിന്റെ നടുവിലാണ്. ഇറാന്റെ കൈ രാജ്യത്തേക്ക് ആഴത്തില്‍ എത്തുന്നു’- കത്തില്‍ ബാര്‍ കൂട്ടിച്ചേര്‍ത്തു.

ബാറിനെതിരെയുള്ള നീക്കത്തിനെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി ഇസ്രാഈലില്‍ പ്രതിഷേധം തുടരുകയാണ്. രണ്ട് മാസം നിലനിന്ന വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ ആക്രമണം പുനരാരംഭിക്കാനുള്ള ഭരണകൂട തീരുമാനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. 59 ഇസ്രാഈലി ബന്ദികള്‍ ഇപ്പോഴും ഫലസ്തീനില്‍ തുടരുകയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ കേസ്; കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് സുപ്രിംകോടതി

വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് ജസ്റ്റിസ് ഡി.കെ ഉപാധ്യായ വ്യക്തമാക്കി

Published

on

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ചീഫ് ജസ്റ്റീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത് വിട്ട് സുപ്രിംകോടതി. കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് ജസ്റ്റിസ് ഡി.കെ ഉപാധ്യായ വ്യക്തമാക്കി.

കഴിഞ്ഞ ഹോളി ദിനത്തിലാണ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കെട്ടു കണക്കിന് പണം കണ്ടെത്തിത്. ഈ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയ ഡല്‍ഹി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സുപ്രിംകോടതി പുറത്തുവിട്ടിരിക്കുന്നത്. കത്തിയ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പണം എത്രയുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളി യശ്വന്ത് വര്‍മ്മ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നോട്ടിനെ കുറിച്ച് അറിയില്ലെന്നുമാണ് വിശദീകരിക്കുന്നത്. തീപിടിത്തം ഉണ്ടായ മുറി സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം ഉപയോഗിക്കുന്നതാണ്. തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ഇത് സംബന്ധിച്ച് വിവരം ഇല്ലെന്നും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി സുപ്രിംകോടതി നിയോഗിച്ചിട്ടുണ്ട്.

Continue Reading

kerala

ശിശുക്ഷേമ സമിതിയിലെ കുഞ്ഞ് മരിച്ച സംഭവം; ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം.

ഇന്നലെ ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറിനകം കുഞ്ഞ് മരിച്ചെന്നുമാണ് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനു മുമ്പ് അണുബാധയെ തുടര്‍ന്ന് കുഞ്ഞ് രണ്ടാഴ്ച്ച ആശുപത്രിയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയില്‍ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.

Continue Reading

kerala

തൃശൂരിൽ പത മഴ പെയ്തിറങ്ങി; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

Published

on

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.

സാധാരണ​ഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

Continue Reading

Trending