X

കോടതിയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവിന്റെ പകുതി ഭാഗം കാണാനില്ല; എലി കരണ്ടതെന്ന്

തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ കഞ്ചാവ് എലി കരണ്ടെന്ന് പ്രോസിക്യൂഷന്‍. 2016ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതുമായി പിടിക്കപ്പെട്ട സാബു എന്നയാളുടെ കേസിലാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയത്.

കേസിന്റെ വിചാരണ നടപടികള്‍ക്കായി തൊണ്ടിമുതല്‍ പുറത്തെടുത്തപ്പോളാണ് ഇതില്‍ പകുതി ഭാഗം കാണാനില്ലെന്ന് കണ്ടെത്തിയത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷന്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.

webdesk11: