കയറ്റുമതി ചെയ്യുന്ന മാംസം, മാംസ ഉൽപന്നങ്ങൾ എന്നിവക്ക് ‘ഹലാൽ’ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി.ഇനിമുതൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉല്പാദിപ്പിക്കുന്ന മാംസ ഉത്പന്നങ്ങൾ മാത്രമേ ഹലാൽ മുദ്രയോടെ കയറ്റുമതി ചെയ്യാനാകൂ.പോത്തിറച്ചി, മത്സ്യം, ചെമ്മരിയാട്, ആട് എന്നിവയുടെ മാംസവും മറ്റ് അനുബന്ധ ഉത്പന്നങ്ങളും നിയമപരിധിയിൽ ഉൾപ്പെടും.അതേസമയം ഹലാൽ മുദ്രയില്ലാതെ കയറ്റുമതി ചെയ്യുന്ന ഉൽപാദകർക്ക് ഇത് ബാധകമല്ല