കൊച്ചി: ശബരിമലയില്‍ വിവാദമായ ‘ഹലാല്‍ ശര്‍ക്കര’ ഉല്‍പാദിപ്പിക്കുന്ന കമ്പനി ഉടമയെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ശിവസേന നേതാവാണ് ഇദ്ദേഹം. മഹാരാഷ്ട്രയിലെ വര്‍ധന്‍ അഗ്രോ പ്രോസസിങ് കമ്പനിയാണ് ശബരിമലയിലേക്ക് 2019-20ല്‍ ശര്‍ക്കര വിതരണം ചെയ്തത്. ധൈര്യശീല്‍ ഡി കദം എന്ന ശിവസേന നേതാവാണ് കമ്പനിയുടെ ചെയര്‍മാന്‍.
ഹലാല്‍ ശര്‍ക്കര മുസ്ലിം ഉടമസ്ഥതയിലുള്ള ഉല്‍പന്നമാണെന്ന് സംഘപരിവാര്‍ സംഘടനകള്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു. അരവണ പ്രസാദം, ഉണ്ണിയപ്പം നിര്‍മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്.
ഹലാല്‍ ശര്‍ക്കര ഉപയോഗത്തിനെതിരെ ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും വിശദീകരണം തേടുകയും ചെയ്തു. ഇതോടെയാണ് ശര്‍ക്കര ഉല്‍പാദകരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നത്.