സ്റ്റാര്‍ബക്‌സിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകള്‍. മുംബൈ ആസ്ഥാനമായുള്ള ജന ജാഗ്രതി സമിതിയാണ് സ്റ്റാര്‍ബക്‌സിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി രംഗത്തെത്തിയത്.
ഹലാല്‍ മാംസം ഉപയോഗിച്ചാണ് ഭക്ഷണം ചെയ്യുന്നതെന്ന് ആരോപിച്ചാണ് ഇവരുടെ ബഹിഷ്‌കരണ ആഹ്വാനം. ഹലാല്‍ സമ്പ്രദായം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ഇവര്‍ പറയുന്നത്. മുംബൈയിലെ ഒരു സ്റ്റാര്‍ബക്‌സില്‍ ഹലാല്‍ മാംസത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അതേസമയം വിഷയത്തില്‍ സ്റ്റാര്‍ബക്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.