X

ഹജ്ജ്: താപനില കുറയ്ക്കുന്നതില്‍ വാട്ടര്‍ സ്‌പ്രേ പോയന്റുകള്‍ ആശ്വാസമാവുന്നു; അഞ്ചുമുതല്‍ ഏഴ് ഡിഗ്രിവരെ

കൊടുംചൂടില്‍നിന്ന് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി മിനയിലെ ജലധാര സംവിധാനം. തമ്പുകള്‍ക്കിടയിലും മറ്റ് ഭാഗങ്ങളിലുമായി സ്ഥാപിച്ച വാട്ടര്‍ സ്‌പ്രേ പോയന്റുകള്‍ അന്തരീക്ഷത്തെ തണുപ്പിച്ച് ചൂടുകുറക്കുന്നതിന് വലിയ പങ്കാണ് വഹിക്കുന്നത്.

തമ്പുകളില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ക്കും കാല്‍നടക്കാര്‍ക്കും ഇത് വലിയ ആശ്വാസമാണുണ്ടാക്കുന്നത്. അന്തരീക്ഷത്തിലേക്ക് ജലധൂളികള്‍ പരക്കുന്നതിനാല്‍ താപനില അഞ്ചുമുതല്‍ ഏഴ് ഡിഗ്രിവരെ കുറയുന്നു. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ പുണ്യസ്ഥലങ്ങളിലെ താപനില 42.45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.

ഇതിനെ തുടര്‍ന്ന് സൂര്യാഘാതമേല്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ ആരോഗ്യ മന്ത്രാലയം 217 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 166 എണ്ണം മിനയിലും അറഫയിലുമാണ്. മക്കയിലെ ആശുപത്രികളില്‍ 51 കിടക്കകളുമുണ്ട്. സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം തീര്‍ഥാടകരെ നിരന്തരം അറിയിക്കുന്നുണ്ട്.

webdesk14: