ദമ്മാം : ‘തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’എന്ന ശീർഷകത്തിൽ ഈ വർഷം അല്ലാഹുവിന്റെ അതിഥികളായി വരുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി വളണ്ടിയർ കോർ രൂപീകരിച്ചു. ഐ സി. എഫ്- ആർ. എസ്. സി ദമ്മാം സെന്ട്രലിന് കീഴിലാണ് കമ്മിറ്റി രൂപീകരിച്ചത്.
ദമ്മാം ഐ. സി. എഫ് ഹാളിൽ നടന്ന സംഗമം icf ഇന്റർനാഷണൽ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ കോർ അംഗങ്ങളായി, ശംസുദ്ധീൻ സഅദി (ചെയർമാൻ),ഈദ് പുഴക്കൽ (ജ.കൺവീനർ),അബ്ബാസ് തെന്നല(കോർഡിനേറ്റർ),മുനീർ തോട്ടട (ഫി.കൺവീനവർ) അബ്ദുൽ ഹസീബ് മിസ്ബാഹി,സലീം സഅദി (വൈ. ചെയർമാൻ),ആഷിഖ് ആലപ്പുഴ, അർഷാദ് കണ്ണൂർ (ജോ. കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.അബ്ബാസ് തെന്നല സ്വാഗതവും സഈദ് പുഴക്കൽ നന്ദിയും പറഞ്ഞു.