ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗരേഖ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ക്കാണ് ഇത്തവണ ഹജ്ജ് ചെയ്യാനാവുക. കോവിഡ് പ്രോട്ടോകോള്‍ സമ്പൂര്‍ണമായി പാലിച്ചായിരിക്കണം ഹജ്ജ് നടത്തേണ്ടത്. അടുത്ത മാസം ആദ്യവാരത്തിലാകും ഹജ്ജ് യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.
അടുത്ത വര്‍ഷത്തെ ഹജ്ജിന്റെ എല്ലാ നടപടികളും ഡിജിറ്റലായിട്ടായിരിക്കും. നവംബര്‍ ആദ്യവാരം മാര്‍ഗരേഖ പുറത്തിറക്കുന്നതിനൊപ്പം ഓണ്‍ലൈന്‍ അപേക്ഷക്കുള്ള നടപടിക്രമങ്ങളും ആരംഭിക്കും.
അടുത്ത ബന്ധുക്കളായ പുരുഷന്മാര്‍ ഒപ്പമില്ലാതെ (മഹ്‌റം) 2020, 2021 വര്‍ഷങ്ങളില്‍ മൂവായിരത്തിലധികം സ്ത്രീകള്‍ ഹജ്ജിന് പോകാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്ക് 2022ല്‍ ഹജ്ജ് ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവരുടെ അപേക്ഷകള്‍ പരിഗണിക്കും. മഹ്‌റം ആവശ്യമില്ലാത്ത വിഭാഗത്തില്‍ മറ്റ് സ്ത്രീകള്‍ക്ക് ഇത്തവണയും അപേക്ഷിക്കാനുമാവുമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇങ്ങനെ അപേക്ഷിക്കുന്നവരെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കി നേരിട്ട് അവസരം നല്‍കും.