X

ഹജ്ജ്; രണ്ടാം ഗഡു 19 നകം അടയ്ക്കണം

കൊണ്ടോട്ടി: ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ടാം ഗഡു പണം 19 നകം അടക്കണം. തിരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ടാം ഗഡു 1,20,000രൂപ ഓണ്‍ലൈനായോ അല്ലെങ്കില്‍ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍ നിന്നും ഓരോ കവറിനും പ്രത്യേകം ഡൗണ്‍ലോഡ് ചെയ്ത പെയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ പണമടക്കേണ്ടതാണ്. രണ്ടാം ഗഡു തുകയായ 1,20,000 രുപ അടച്ച ശേഷം ഇതിന്റെ പെയ്‌മെന്റ് സ്ലിപ് തപാലില്‍ 19നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലേക്ക് അയക്കേണ്ടതാണ് വിവരങ്ങള്‍ക്ക് 0483 2710 717, 04832717572, 0495 2938786.

Test User: