ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹജ്ജ് നയം മെച്ചപ്പെടുത്തുന്നതിനും സബ്‌സിഡി വിഹിതം പരിശോധിക്കാനും കേന്ദ്ര ഗവണ്‍മെന്റ് ആറംഗ സമിതി രൂപീകരിച്ചു. 2022ഓടെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാവരുമായും സമിതി ചര്‍ച്ച നടത്തുമെന്ന് നഖ്‌വി പറഞ്ഞു.