ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരില്ല. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗലാന്റ്. സിക്കിം, എന്നിവിടങ്ങളില്‍ നിന്നാണ് ഹാജിമാരില്ലാത്തത്. ഇന്ത്യയില്‍ നിന്നും 123700 പേരാണ് ഹജ്ജിനായി സര്‍ക്കാര്‍ ക്വാട്ടയില്‍ പുറപ്പെടുന്നത്. ഇവര്‍ക്കുള്ള വിമാന ഷെഡ്യൂളുകളായി. ഹാജിമാരെ സേവിക്കാന്‍ 593 വളണ്ടിയര്‍മാരെ വിവിധ സര്‍ക്കാറുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഹാജിമര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് (29017). രണ്ടാം സ്ഥാനം കേരളത്തിനാണ് (11197), ഹാജിമാരെ സേവിക്കാന്‍ നിയോഗിച്ച വളണ്ടിയര്‍മാര്‍ക്ക് വിവിധ നിറങ്ങളിലുള്ള യൂണിഫോമുകള്‍ അനുവദിച്ചു. നേരത്തെ ഇത് ഓരേ കളറിലായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് വേഗത്തില്‍ തിരിച്ചറിയുന്നതിനാണ് ഇക്കുറി വ്യത്യസ്ത നിറങ്ങളിലാക്കിയതെന്ന് ഹജ്ജ് വളണ്ടിയര്‍മാരുടെ ചുമതല വഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള അസിസ്റ്റന്റ് ഹജ്ജ് ഓഫീസര്‍ മുജീബ് പുത്തലത്ത് പറഞ്ഞു. വിവിധ നിറങ്ങളിലാക്കിയത് ഹാജിമാര്‍ക്ക് ഗുണം ചെയ്യും. ഇത്തവണ കേരളത്തിനു ഡാര്‍ക്ക് ഗ്രേ നിറമായിരിക്കും. യു.പിക്ക് കടുത്ത പച്ച നിറമായിരിക്കും. ആസാമിനു ഇളം പച്ച, മഹാരാഷ്ട്രക്ക് സില്‍വര്‍ നിറം. ജമ്മുവിനു ലൈറ്റ് ക്രീം തുടങ്ങിയവയാണ് വളണ്ടിയര്‍ യൂണിഫോം നിറം.
വിവിധ നിറങ്ങളിലാക്കണമെന്ന ആവശ്യം മക്കയിലെ ഹജ്ജ് അധികൃതര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് മുജീബ് പറഞ്ഞു. ഓരോ സംസ്ഥാനങ്ങളില്‍നിന്നുള്ള ഹാജിമാരുടെ എണ്ണം ഇപ്രകാരം. അന്തമാന്‍ നിക്കോബാര്‍ 52, ആന്ധ്രപ്രദേശ് 2728, ആസാം 4279, ബിഹാര്‍ 9663, ചണ്ഢിഗഡ് 82, ദാദ്ര ആന്റ് നഗര്‍ ഹാവല്‍ 21, ഡാമന്‍ ഡ്യൂ 27, ഡല്‍ഹി 1628, ഗോവ 196, ഗുജറാത്ത് 10877, ഹരിയാന 1343, ഹിമാചല്‍ പ്രദേശ് 129, ജമ്മുകാശ്മീര്‍ 7960, ജാര്‍ഖണ്ഢ് 3306, കര്‍ണാടക 5951, ലക്ഷദീപ് 298, മധ്യപ്രദേശ് 3599, മഹാരാഷ്ട്ര 9780, മണിപ്പൂര്‍ 388, ഒഡിഷ്യ 688, പോണ്ടിച്ചേരി 123, പഞ്ചാബ് 303, രാജസ്ഥാന്‍ 4686, തമിഴ്‌നാട് 3189, തെലുങ്കാന 3367, ത്രിപുര 134, ഉത്തരാഖണ്ഢ് 1061, പശ്ചിമ ബംഗാള്‍ 9940,
ഇന്ത്യയിലെ എല്ലാ ഹജ്ജ് വളണ്ടിയര്‍മാരുടെയും മേധാവിയായി മലയാളി നിയമിതനായി എന്ന പ്രത്യേകതയുണ്ട്. ഹജ്ജ് സേവന രംഗത്ത് ഇന്ത്യക്ക് എന്നും മാതൃകയായി നില കൊണ്ടത് കേരളമാണെന്ന സവിശേഷതയുണ്ട്. ഇന്ത്യയിലെ വളണ്ടിയര്‍മാരെ നയിക്കാന്‍ അവസരം ലഭിച്ചത് കഴിഞ്ഞ കുറെക്കാലമായി കേരളത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ചുമതലവഹിക്കുന്ന മുജീബ് പുത്തലത്ത് പറഞ്ഞു. രണ്ട് വര്‍ഷമായി കേരളത്തിന്റെ ഹജ്ജ് കോ ഓര്‍ഡിനേറ്ററായിരുന്നു മുജീബ്, ഇന്ത്യയില്‍ നിന്നുള്ള എല്ലാ വളണ്ടിയര്‍മാരെയും കോര്‍ത്തിണക്കി വാട്‌സ്പ്പ് ഗ്രൂപ്പ് ഉണ്ടാക്കുമെന്നും സേവന രംഗത്ത് കേരള മോഡലില്‍ ശാസ്ത്രീയ സമീപനം സ്വീകരിക്കുമെന്നും മുജീബ് ‘ചന്ദ്രിക’യോട് പറഞ്ഞു.