ഹജ്ജ്: മെഹ്റം ക്വാട്ട പ്രഖ്യാപിച്ചു

മെഹ്‌റം ക്വാട്ടയിൽ ഇന്ത്യയിലാകെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച് 714 പേരിൽ നിന്നും 500 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. അപേക്ഷകരുടെ വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

തിരഞ്ഞെടുക്കപ്പെട്ടവർ രണ്ട് ഗഡുക്കളും കൂടി ഒരാൾക്ക് 2,51,800രൂപ വീതം ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിൽ 2024 ഏപ്രിൽ 5ന് മുമ്പ് അടവാക്കേണ്ടതാണ്.

webdesk13:
whatsapp
line