കൊണ്ടോട്ടി: ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് വളണ്ടിയര്‍ സംഘം ഹജ്ജിന് എത്തും.വിവിധ സംസ്ഥാനങ്ങ ളില്‍നിന്നായി 625 ലേറെ വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് കമ്മി റ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഈ വളണ്ടിയര്‍മാരെ നയി ക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി ചുമതല നല്‍കിയത് കേരളത്തില്‍ നിന്നുള്ള യുവാവിന്. നേരത്തെ സംസ്ഥാന ഹജ്ജ് കോ-ഓഡി നേറ്റര്‍ ആയിരുന്ന കോഴിക്കോട് കിണാശ്ശേരി സ്വദേശി മുജീബ് റഹ്മാന്‍ പുത്തലത്തിനാണ് ചുമതല.
ഓരോ 200 ഹാജിമാര്‍ക്കും ഒരു വളണ്ടിയര്‍ എന്ന അനുപാതത്തില്‍ വളണ്ടിയര്‍മാരെ നിശ്ചയിച്ചതും വെട്ടിക്കുറച്ച സീറ്റ് പുനഃസ്ഥാപിച്ചതുമാണ് വളണ്ടിയര്‍മാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. മുമ്പ് 300 ഹാജിമാര്‍ക്ക് ഒരു വളണ്ടിയര്‍ എന്നതായിരുന്നു തോത്. വളണ്ടിയര്‍മാരുടെ ചിലവിന്റെ പകുതി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഹിക്കാമെന്നേറ്റതോടെ മുമ്പ് വളണ്ടിയര്‍മാരെ അയക്കാതിരുന്ന സംസ്ഥാനങ്ങള്‍ കൂടി ഇത്തവണ വളണ്ടിയര്‍മാരെ അയക്കാന്‍ സന്നദ്ധരായിട്ടുണ്ട്. ഇതും എണ്ണം വര്‍ധിക്കാന്‍ കാരണമായി.സൗദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷനില്‍ ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ സെക്ഷന്‍(ഖാദിമുല്‍ ഹുജ്ജാജ് ഡെസ്‌ക്)കൈകാര്യം ചെയ്യാന്‍ ഇത്തവണയും കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായ മുജീബ് റഹ്മാന്‍ പുത്തലത്തിനെയാണ്ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്‍ ന്യൂനപക്ഷ-ഹജ്ജ് കാര്യ മന്ത്രാലയമാണ് ഇന്ത്യന്‍ ഹജ്ജ് മിഷനിലേക്ക് മുജീബ്‌റഹ്മാന്‍പുത്തലത്തിന്റെ പേര് നിര്‍ദേശിച്ചത്.
ഇന്ത്യയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വിവിധ ഭാഷക്കാരായ ഹജ്ജ് വളണ്ടിയര്‍മാരെ ക്രിയാത്മകവും ഫലപ്രദവുമായി വിനിയോഗി ക്കുകയെന്നത് ശ്രമകര മാണ്. സംസ്ഥാന ഹജ്ജ് കമ്മ റ്റിയുടെ കോഓര്‍ഡിനേറ്ററെന്ന നിലയില്‍ ഈരംഗത്ത്‌നടപ്പാക്കിയ ഒട്ടേറെപരിഷ്‌കരണങ്ങള്‍ ശ്രദ്ധയി ല്‍പ്പെട്ടതിനാലും 2015ലും 2016 ലും ഖാദിമുല്‍ ഹുജ്ജാജ് ഒഫീഷ്യലായി കേരള ഹജ്ജ് വളണ്ടിയര്‍ മാരെ നയിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരു ത്തിയുമാണ് ഇന്ത്യന്‍ കോണ്‍ സുല്‍ ജനറല്‍ ഖാദിമുല്‍ ഹുജ്ജാജ് സെക്ഷന്റെ ചുമത ലമുജീബ്‌റഹ്മാനെ ഏല്‍പ്പിച്ചത്.
ഹജ്ജ്: ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് റെക്കോര്‍ഡ് വളണ്ടിയര്‍മാര്‍; ചുമതല മലയാളിക്ക്
Tags: hajj 2018hajj policy